രാജ്യാന്തരം

ക്ലാസ് ആരംഭിക്കുന്നത് പുലർച്ചെ 5.30ന്, അച്ചടക്കമുണ്ടാകാനെന്ന് ന്യായീകരണം; പ്രതിഷേധിച്ച് രക്ഷിതാക്കൾ

സമകാലിക മലയാളം ഡെസ്ക്

ജക്കാർത്ത: വിദ്യാർഥികളിൽ അച്ചടക്കം ശീലമാക്കാൻ ഇന്തൊനേഷ്യയിലെ സ്‌കൂളുകളിൽ സമയക്രമം പരിഷ്‌കരിച്ച് പരീക്ഷണം. ഇന്തൊനേഷ്യൻ നഗരമായ കിഴക്കൻ നുസ തെങ്കാരയിലെ സ്‌കൂളുകളിലാണ് പുതിയ പരീക്ഷണം. അവിടുത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് തുടങ്ങുന്ന സമയത്തിലാണ് മാറ്റം വരുത്തിയത്. രാവിലെ ഏഴ് മണിക്കും എട്ട് മണിക്കും തുടങ്ങിയിരുന്ന സ്കൂൾ സമയം പുലർച്ചെ 5.30ലേക്ക് മാറ്റി.

ഗവർണർ വിക്ടർ ലൈസേകൊഡറ്റിന്റെ നിർദേശ പ്രകാരം കഴിഞ്ഞ മാസം മുതലാണ് പരിഷ്‌കാരം സ്‌കൂളുകളിൽ നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ നടപടിക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഉറക്കം നഷ്ടപ്പെട്ട് കുട്ടികൾ യാന്ത്രികമായാണ് സ്‌കൂളുകളിലേക്ക് പോകുന്നത്. പുതിയ പരിഷ്കാരം വിദ്യാർഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. പുതിയ നിയമം അനുസരിച്ച് 5.30 തുടങ്ങി 3.30 വരെയാണ് പഠന സമയം.

ഗവർണറുടെ നടപടിക്കെതിരെ നിരവധി സംഘടനകളും രംഗത്തെത്തി. യാതൊരു പഠനത്തിനും വിധേയമാക്കാതെ നടപ്പിലാക്കിയ പരിഷ്‌കാരം ഉടനെ പിൻവലിക്കണമെന്ന് ഇന്തൊനേഷ്യൻ ശിശു സംരക്ഷണം കമ്മിഷൻ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു

സംസ്ഥാനത്ത് രണ്ടിടത്ത് തീവ്രമഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ