രാജ്യാന്തരം

'ഞാന്‍ തിരിച്ചെത്തി!'; ഫെയ്‌സ്ബുക്കിലും യൂട്യൂബിലും വീണ്ടും ട്രംപ്, പങ്കുവച്ചത് തെരഞ്ഞെടുപ്പ് വിജയത്തിലെ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും തിരിച്ചെത്തി.  'ഞാന്‍ തിരികെയെത്തി' എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു' എന്ന് 2016ലെ തെരരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അണികളെ അഭിസംബധോന ചെയ്തു പറയുന്ന പഴയ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ യുഎസ് ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെ ഫെയ്‌സ്ബുക്കും യൂട്യൂബും ട്വിറ്ററും അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. 

ട്രംപിന്റെ നിരോധനം പിന്‍വലിക്കുന്നതായി രണ്ടു മാസം മുന്‍പാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്്. വെള്ളിയാഴ്ച യൂട്യൂബും നിരോധനം പിന്‍വലിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നതിനിടെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വിലക്ക് മാറ്റിയിരിക്കുന്നത്. ട്വിറ്ററും അദ്ദേഹത്തിന്റെ വിലക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്വിറ്ററില്‍ അദ്ദേഹം ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്