രാജ്യാന്തരം

മെക്‌സിക്കോയില്‍ കുടിയേറ്റ ക്യാമ്പില്‍ തീപിടിത്തം; 39പേര്‍ കൊല്ലപ്പെട്ടു, 29പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോയിലെ കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 39പേര്‍ കൊല്ലപ്പെട്ടു. 29പേര്‍ക്ക് പരിക്കേറ്റു. യുഎസുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മെക്‌സിക്കോയിലെ ചിഹുവാന പ്രവിശ്യയിലെ ക്യാമ്പിലാണ് അപകടമുണ്ടായത്. 

പരിക്കേറ്റവരെ പ്രദേശത്തെ നാലു ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മേഖല യുഎസ് അതിര്‍ത്തിയിലെ പ്രധാന ചെക്ക് പൊയിന്റാണ്. 

അമേരിക്കയിലേക്ക് കടക്കാനായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിരവധി ഷെല്‍ട്ടറുകളാണ് ഇവിടെയുള്ളത്. അപകടത്തില്‍ മെക്‌സിക്കന്‍ എജി ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തീപിടിത്തതെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ മെക്‌സിക്കന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍