രാജ്യാന്തരം

ഇടിഞ്ഞുവീഴുന്ന മണ്ണ്, ജീവനും കയ്യില്‍ പിടിച്ച് രക്ഷാ പ്രവര്‍ത്തനം; സ്വര്‍ണ ഖനി അപകടത്തിലെ ശ്വാസം നിലച്ചുപോകുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ടിഞ്ഞുവീണ മണ്‍കൂനയ്ക്കടിയില്‍ മനുഷ്യര്‍, മുകളില്‍ നിന്ന് വീണ്ടും വീഴുന്ന മണ്ണ്, ജീവനും കയ്യില്‍ പിടിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനം. ഒടുവില്‍ അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും രക്ഷ. ഈ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ശനിയാഴ്ച ഇവിടെ ഒരു സ്വര്‍ണഖനിയില്‍ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. മണ്ണിനടിയില്‍ 9പേര്‍ കുടുങ്ങി. ഇവരെ രക്ഷിക്കുന്ന വീഡിയോ ആണ് ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. 

മധ്യ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഖനി അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കൃത്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാതെയാണ് ഖനികളില്‍ തൊഴിയലാളികള്‍ ജോലി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ