രാജ്യാന്തരം

ലൈവിൽ കുടിച്ചു തീർത്തത് ഏഴു കുപ്പി ചൈനീസ് വോഡ്ക; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലൈവ് വീഡിയോയിലൂടെ ഏഴ് ബോട്ടിൽ ചൈനീസ് വോഡ്ക കഴിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. മദ്യം അമിതമായി കഴിച്ച് 12 മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്.

34കാരനായ സാങ്യാങ് എന്നയാളാണ് മരിച്ചത്. ചൈനീസ് സാമൂഹ്യ മാധ്യമമായ ഡൂയിനായിരുന്നു ഇയാളുടെ ലൈവ് മദ്യപാനം. 

മെയ് പതിനാറിന് വെളുപ്പിന് ഒരു മണിക്കാണ് ഇയാൾ ഡ്രിങ് ചലഞ്ച് ആരംഭിച്ചത്. തുടർന്ന്  ഏഴ് കുപ്പി മദ്യം അകത്താക്കി. മത്സരത്തിൽ മറ്റുള്ളവർ തോറ്റു പിൻമാറിയിട്ടും ഇയാൾ മദ്യപാനം തുടരുകയായിരുന്നു. 

മരിച്ച നിലയിലാണ് ബന്ധുക്കൾ സാങ്യാങിനെ കണ്ടെത്തിയത്. നേരത്തെയും മദ്യപിക്കുന്നതിന്റെ വീഡിയോകൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമായിരുന്നു. ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്നത് തങ്ങളുടെ പോളിസിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ഡൂയിൻ ഇയാളെ വിലക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു