രാജ്യാന്തരം

ഗാസയിലെ ഇസ്രയേല്‍ ആക്രമണം: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് മുന്നില്‍ പതിനായിരങ്ങളുടെ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ശക്തമായ ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകള്‍ യുഎസ് ആസ്ഥാനമായ വാഷിങ്ടണില്‍ പ്രതിഷേധിച്ച റാലി നടത്തി. ഇസ്രയേലിന് അമേരിക്ക പിന്തുണ നല്‍കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. വംശഹത്യാ കുറ്റമാണ് ബൈഡന്‍ ചെയ്യുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഇസ്രയേലിന് നല്‍കുന്ന സാമ്പത്തിക സഹായം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ നടന്ന ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് നിലവിലെ ആക്രമണം. 
ഗാസയില്‍ വംശഹത്യയാണ് നടക്കുന്നതെന്നും ഇത് അപകടമാണ് സൃഷ്ടിക്കുന്നതെന്നും യുഎന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ജനങ്ങളുടെ നാശനഷ്ടങ്ങള്‍ കുറക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം സൈനിക നടപടികള്‍ തടയുന്നതില്‍ യുഎസ് ഒരു പങ്കും നിര്‍വഹിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും