രാജ്യാന്തരം

അമേരിക്കയില്‍ ജിമ്മില്‍ വച്ച് തലയ്ക്ക് കുത്തേറ്റു; ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജിമ്മില്‍ വച്ച് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. വാല്‍പാറൈസോ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി വരുണ്‍ രാജ് (24) ആണ് മരിച്ചത്. 

ഒക്ടോബര്‍ 29നാണ് സംഭവം. ജിമ്മില്‍ വച്ച് ജോര്‍ദാന്‍ ആന്‍ഡ്രേഡ് എന്ന 24കാരനാണ് വരുണിനെ ആക്രമിച്ചത്. വരുണിന്റെ തലയ്ക്കാണ് ജോര്‍ദാന്‍ കത്തി ഉപയോഗിച്ച് കുത്തിയത്. സംഭവത്തിന്റെ കാരണം പൊലീസ് ഇപ്പോഴും അന്വേഷിച്ച് വരികയാണ്. സംഭവത്തിന് പിന്നാലെ ജോര്‍ദാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2022 ഓഗസ്റ്റിലാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ് ചെയ്യാന്‍ വരുണ്‍ അമേരിക്കയിലേക്ക് പോയത്. പഠനം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം നാട്ടിലേക്ക് വരാന്‍ ഇരിക്കേയാണ് മരണം സംഭവിച്ചത്. തെലങ്കാന സ്വദേശിയാണ് വരുണ്‍. വാല്‍പാറൈസോ സര്‍വകലാശാലയാണ് വരുണിന്റെ മരണവിവരം അറിയിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു