രാജ്യാന്തരം

അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് നവജാത ശിശുക്കളെ മാറ്റി; മാറ്റുന്നതിന്  മുന്നേ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു, ഇസ്രയേല്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, അല്‍ ശിഫ ആശുപത്രിയില്‍ നിന്നും മാസം തികയാതെ പ്രസവിച്ച 31 നവജാത ശിശുക്കളെ മാറ്റി. യൂറോപ്പിലേയും ഗാസയിലെ തെക്കന്‍ മേഖലയിലുള്ള നാസര്‍ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. മാറ്റുന്നതിന് മുമ്പേ രണ്ട് കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്തു. 

എന്നാല്‍ ഇവിടെ ആവശ്യത്തിന് ഇന്‍കുബേറ്ററുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ മുതല്‍ അല്‍ ശിഫ ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിക്കല്‍ ആരംഭിച്ചിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെങ്കിലും ഇസ്രയേല്‍ നിരസിച്ചിരുന്നു.

ഇസ്രയേല്‍ ഗാസയില്‍ ഇപ്പോഴും ബോംബാക്രമണം തുടരുകയാണ്. നുസ്‌റത്ത് അഭയാര്‍ത്ഥി ക്യാമ്പിലും മറ്റൊരു അഭയാര്‍ത്ഥി ക്യാമ്പിലുമായി നടന്ന വെവ്വേറെ ആക്രമണങ്ങളില്‍ 31 പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരും ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം