രാജ്യാന്തരം

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടു പേര്‍ക്ക് 

സമകാലിക മലയാളം ഡെസ്ക്

സ്റ്റോക്ക്‌ഹോം:  ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടു പേര്‍ പങ്കിട്ടു. കാറ്റലിന്‍ കരിക്കോ, ഡ്രൂ വെയ്‌സ്മാന്‍ എന്നിവര്‍ക്കാണ് സമ്മാനം. കോവിഡ് 19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്സിനുകള്‍ വികസിപ്പിക്കാന്‍ സഹായിച്ച ന്യൂക്ലിയോസൈഡ് ബേസ് പരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഹംഗേറിയക്കാരനായ കാറ്റലിന്‍ കരിക്കോയും അമേരിക്കക്കാരനായ ഡ്രൂ വെയ്‌സ്മാനും അര്‍ഹനായത്.

കാറ്റലിന്‍ ഹംഗറിയിലെ സാഗന്‍സ് സര്‍വകലാശാലയിലെ പ്രൊഫസറും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ അനുബന്ധ പ്രൊഫസറുമാണ്. കാറ്റലിന്‍ കാരിക്കോക്കൊപ്പം പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ് ഡ്രൂ വെയ്‌സ്മാന്‍. ആധുനിക കാലത്ത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നായ കൊവിഡ് ാക്‌സിന്‍ വികസനത്തിന്റെ അഭൂതപൂര്‍വമായ കണ്ടുപിടുത്തതിന് സമ്മാന ജേതാക്കള്‍ വലിയ സംഭാവനയാണ് നല്‍കിയതെന്ന് അവാര്‍ഡ് ജൂറി പരാമര്‍ശിച്ചു. 

ഡിപ്ലോമയും സ്വര്‍ണ്ണ മെഡലും ഒരു മില്യണ്‍ ഡോളറിന്റെ ചെക്കും അടങ്ങുന്ന സമ്മാനം  ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഡിസംബര്‍ 10 ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ഔപചാരിക ചടങ്ങില്‍ സ്വീഡന്‍ രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫ് നല്‍കും. 

നാളെ ഭൗതിക ശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനുമുള്ള നൊബേല്‍ സമ്മാന ജേതാക്കളെയും പ്രഖ്യാപിക്കും. വ്യാഴാഴ്ച സാഹിത്യത്തിനും വെള്ളിയാഴ്ച സമാധാനത്തിനുമുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ഇന്ത്യ ആവശ്യപ്പെട്ടത് 5 ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കാന്‍; രണ്ടെണ്ണത്തെ നിരോധിച്ച് കാനഡ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍