രാജ്യാന്തരം

ഹിജാബ് ധരിച്ചില്ല; ഇറാനില്‍ മര്‍ദനമേറ്റ പതിനാറുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദിച്ചതിനെത്തുടര്‍ന്ന് മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീണ പതിനാറുകാരി മരിച്ചു. അര്‍മിത ഗൊരാവന്ദ് ആണ് മരിച്ചത്. ഒരു മാസം മുന്‍പ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മര്‍ദനത്തിനിരയായത്. 28 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ പെണ്‍കുട്ടി ശനിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. 

പെണ്‍കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അര്‍മിത ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. പൊലീസ് അര്‍മിതയെ മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇതു നിഷേധിച്ചു. യാത്രയ്ക്കിടെ രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുെവന്നാണ് അധികൃതരുടെ വിശദീകരണം.

ഈ മാസം ഒന്നിന്് അര്‍മിത ഗൊരാവന്ദ് ടെഹ്‌റാന്‍ മെട്രോയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടയിലാണ് മതപൊലീസിന്റെ മര്‍ദനമേറ്റത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് കടലില്‍ പോകാന്‍ പാടില്ല; മുന്നറിയിപ്പ്

ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ