രാജ്യാന്തരം

പോര്‍ച്ചുഗല്‍ നഗരത്തിലൂടെ കുത്തിയൊഴുകി 'വൈന്‍ പുഴ'; അന്തം വിട്ട് നാട്ടുകാര്‍- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

ലിസ്ബന്‍: പുഴയിലെ വെള്ളം മുഴുവന്‍ വൈനായി മാറിയിരുന്നെങ്കില്‍ എന്നൊക്കെ തമാശരൂപേണ പറയാറുണ്ട്. എന്നാല്‍ ഇത് സംഭവിച്ചിരിക്കുകയാണോ എന്ന് പോര്‍ച്ചുഗലിലെ സാവോ ലോറെന്‍കോ ഡിബൈറോ നഗരത്തിലെ ജനങ്ങള്‍ ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. അവര്‍ രാവിലെ ഉറക്കമുണര്‍ന്ന് പുറത്തേയ്ക്ക് നോക്കിയപ്പോള്‍ നിരത്തിലൂടെ ചുവന്ന പുഴ ഒഴുകുന്നതാണ് കണ്ടത്. 

ലക്ഷക്കണക്കിന് ലിറ്റര്‍ വൈന്‍ ആണ് തങ്ങളുടെ കണ്‍മുന്നിലൂടെ കുത്തിയൊഴുകിപ്പോയത് എന്ന് അവര്‍ പിന്നീടാണ് അറിഞ്ഞത്. വൈന്‍ ടാങ്ക് പൊട്ടി 22ലക്ഷത്തോളം ലിറ്റര്‍ വരുന്ന വൈന്‍ നിരത്തിലൂടെ ഒഴുകുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഞായറാഴ്ചയായിരുന്നു സംഭവം. നഗരത്തില്‍ ഒരു ഡിസ്റ്റിലറിയില്‍ സൂക്ഷിച്ചിരുന്ന വൈന്‍ ടാങ്ക് പൊട്ടിയാണ് വൈന്‍ പുറത്തേയ്ക്ക് ഒഴുകിയത്. അടുത്തുള്ള പുഴയിലേക്ക് വൈന്‍ ഒഴുകിയാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക ഉയര്‍ന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേന രംഗത്തെത്തി വൈന്‍ ഒഴുകുന്നത് വഴിതിരിച്ചുവിട്ടു. തൊട്ടടുത്തുള്ള വീടുകളുടെ ബേസ്‌മെന്റില്‍ വൈന്‍ കൊണ്ടുനിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം; തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു