ഡൊണാള്‍ഡ് ട്രംപ്, സ്റ്റോമി ഡാനിയല്‍സ്
ഡൊണാള്‍ഡ് ട്രംപ്, സ്റ്റോമി ഡാനിയല്‍സ് എഎഫ്പി
രാജ്യാന്തരം

പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സിന് പണം നല്‍കിയ കേസ്; ട്രംപിന്റെ വിചാരണ ഇന്ന്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സിന് പണം നല്‍കിയ കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ന്യൂയോര്‍ക്കിലെ കോടതിയിലാണ് വിചാരണ. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ഏഴുമാസം ശേഷിക്കെയാണ് ക്രിമിനല്‍ വിചാരണ തുടങ്ങുന്നത്.

ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിയിരുന്നു. നവംബര്‍ അഞ്ചിനാണ് യുഎസില്‍ തെരഞ്ഞെടുപ്പ്. യുഎസിന്റെ ചരിത്രത്തിലാദ്യമായി ക്രിമിനല്‍വിചാരണ നേരിടുന്ന മുന്‍പ്രസിഡന്റുകൂടിയാണ് ട്രംപ്.

പണമിടപാടുകള്‍ മറച്ചുവെക്കാന്‍ ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. നാല് കുറ്റാരോപങ്ങളില്‍ ആദ്യത്തെ വിചാരണയാണിത്.

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് 1,30,000 ഡോളര്‍ നല്‍കിയത് മറച്ചുവെക്കാന്‍ ബിസിനസ് റെക്കോര്‍ഡുകളില്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് 34 കുറ്റാരോപണങ്ങള്‍ നേരിടുന്നു. ട്രംപുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാനാണ് പണം നല്‍കിയതെന്നാണ് ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാല്‍, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപിന് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ആരോപണങ്ങളെ ട്രംപ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍