പാകിസ്ഥാനിലുണ്ടായ സ്ഫോടനം
പാകിസ്ഥാനിലുണ്ടായ സ്ഫോടനം എക്സ്
രാജ്യാന്തരം

പാകിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം; 25 പേര്‍ മരിച്ചു; ആക്രമണം നാളെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നാളെ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ബലൂചിസ്ഥാന്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്.

ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന് നേര്‍ക്കാണ് ബോംബാക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി.

അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പട്ടണമായ ഖ്വില്ല സൈഫുള്ളയിലും ബോംബ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ജമാഅത് ഉലമ ഇസ്ലാം പാര്‍ട്ടി ഓഫീസിന് സമീപത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച വടക്കുപടിഞ്ഞാറന്‍ ദ്രാബന്‍ മേഖലയില്‍ വിഘടനവാദികള്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ആക്രമണത്തില്‍ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%

വണ്ടാനം മെഡിക്കല്‍ കോളജില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 24 കാരന്‍ അറസ്റ്റില്‍

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്