ബെജിച്ച് ടവേഴ്‌സ്
ബെജിച്ച് ടവേഴ്‌സ് എക്സ്
രാജ്യാന്തരം

അലാസ്കയിലെ വിറ്റിയർ; ഒരു നഗരം മുഴുവൻ 14 നില കെട്ടിടത്തിനുള്ളിൽ

സമകാലിക മലയാളം ഡെസ്ക്

ലാസ്കയിലെ പ്രിൻസ് വില്യം സൗണ്ടിന് പടിഞ്ഞാറ് ഭാഗത്തുള്ള മനോഹരമായ പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ന​ഗരമാണ് വിറ്റിയർ. ന​ഗരം എന്ന് കേൾക്കുമ്പോൾ വീടുകളും കടകളും മറ്റുമായി ഒരു വലിയൊരു പ്രദേശമായിരിക്കും നിങ്ങളുടെ ചിന്തയിൽ വരിക. എന്നാൽ വിറ്റിയർ എന്ന ന​ഗരം ഉറങ്ങുന്നതും ഉണരുന്നതും ബെജിച്ച് ടവേഴ്‌സ് എന്ന 14 നില കെട്ടിടത്തിലാണ്. പൊലീസ് സ്റ്റേഷനും ആശുപത്രിയും സ്കൂളും ചന്തയും പള്ളിയുമടക്കെ വെണ്ടതെല്ലാം കെട്ടിടത്തിൽ സൗകര്യമാക്കിയിട്ടുണ്ട്.

അതികഠിനമായ കാലാവസ്ഥയിൽ ആളുകൾക്ക് സുരക്ഷിതമായി കെട്ടിടത്തിൽ കഴിയാമെന്നതാണ് ബെജിച്ച് ടവേഴ്‌സിന്റെ പ്രത്യേകത. ശൈത്യകാലത്ത് 60 മൈൽ വേഗതയിലാണ് ഇവിടെ കാറ്റടിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്താണ് ഇപ്പോഴത്തെ വിറ്റിയർ ഇരിക്കുന്ന പ്രദേശം വികസിപ്പിച്ചെടുത്തതാണ്. ഇത് ഒരു സൈനിക തുറമുഖവും യുഎസ് ആർമിയുടെ ലോജിസ്റ്റിക് ബേസും നിർമിക്കാനുള്ള സ്ഥലമായാണ് തെരഞ്ഞെടുത്തത്.

എന്നാല്‍ യുദ്ധാനന്തരം ഇവിടെ ഒരു വലിയ കെട്ടിടം നിർമിക്കാൻ യുഎസ് സൈന്യം പദ്ധതിയിട്ടു. 1964-ൽ ഈ പ്രദേശം സുനാമിയിൽ ഭാ​ഗികമായി തകർന്നു. അന്ന് ഈ കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. അങ്ങനെ വിറ്റിയറിലെ പ്രധാന സ്ഥാപനങ്ങളുടെയും വാണിജ്യ സേവനങ്ങളുടെയും ആസ്ഥാനം ഉൾപ്പെടെ നിരവധി യൂണിറ്റുകളുള്ള പൊതു കെട്ടിടമായി ഇത് പതുക്കെ രൂപാന്തരപ്പെടുകയായിരുന്നു.

273 ആളുകളാണ് നിലവിൽ ഈ കെട്ടിടത്തിൽ താമസക്കാരായുള്ളത്. കരമാർ​ഗം ഈ ന​ഗരത്തിലേക്ക് എത്തിപ്പെടുക വളരെ പ്രയസമാണ്. കടൽ മാർ​ഗം വിറ്റിയറിൽ എത്താം. അല്ലെങ്കിൽ പർവതങ്ങളിലൂടെ നീണ്ട ഒറ്റവരി തുരങ്കം കയറണം. എന്നാൽ അത് എപ്പോൾ വേണമെങ്കിലും അടയ്‌ക്കാം. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പൊതുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്! ഐസിഎംആര്‍ മുന്നറിയിപ്പ്

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍