അര്‍ജന്റീനയില്‍ 57.4 ശതമാനം ജനങ്ങളും ദരിദ്രര്‍
അര്‍ജന്റീനയില്‍ 57.4 ശതമാനം ജനങ്ങളും ദരിദ്രര്‍  ഫയല്‍
രാജ്യാന്തരം

20 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധന; അര്‍ജന്റീനയില്‍ 57.4 ശതമാനം ജനങ്ങളും ദരിദ്രര്‍

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ 57.4 ശതമാനം ജനങ്ങളും ദരിദ്രരെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീനയിലെ കാത്തലിക് യൂണിവേഴ്സിറ്റിയാണ് ജനുവരിയിലെ കണക്കുകള്‍ പ്രകാരമുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ജുനുവരിയില്‍ രാജ്യത്തെ ദാരിദ്രത്തിന്റെ തോത് ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനര്‍ പ്രസിഡന്റ് ജാവിയര്‍ മിലിയുടെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

അര്‍ജന്റീനയില്‍ ഏകദേശം രണ്ട് കോടി 70 ലക്ഷം പേര്‍ ദരിദ്രരാണ്, ഇവരില്‍ 15 ശതമാനത്തിനും ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നും കഴിഞ്ഞാഴ്ച പുറത്തുവന്ന പഠനം പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡിസംബര്‍ 10 ന് മിലി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ അര്‍ജന്റീനിയന്‍ പെസോയുടെ മൂല്യത്തകര്‍ച്ചയാണ് ജനുവരിയില്‍ ദാരിദ്ര്യത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചത്. ഭക്ഷണം, സേവനങ്ങള്‍, ഭക്ഷ്യേതര ചരക്കുകള്‍, അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടായി. സാമൂഹിക പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികളോ ഇടത്തരക്കാരോ ആയ കുടുംബങ്ങളാണ് ഏറ്റവും വലിയ ആഘാതം അനുഭവിച്ചതെന്ന് പഠനം വ്യക്തമാക്കുന്നു.

രാജ്യത്ത് വരും ആഴ്ചകളില്‍ പണപ്പെരുപ്പം കുറയുമെങ്കിലും, വിലക്കയറ്റം ജനങ്ങളെ ബാധിക്കും, മാര്‍ച്ചില്‍ ജനസംഖ്യയുടെ 60 ശതമാനത്തെയെങ്കിലും ബാധിക്കുമെന്ന് സോഷ്യല്‍ ഡെറ്റ് ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകനായ എഡ്വേര്‍ഡോ ഡോണ്‍സ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

2007 നും 2015 നും ഇടയില്‍ രാജ്യം ഭരിച്ച മുന്‍ വൈസ് പ്രസിഡന്റ് ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനറിന്റെയും (2019-2023), മൗറിസിയോ മാക്രിയുടെയും (2015-2019) നയങ്ങള്‍ ദാരിദ്ര്യത്തിന്റെ തോത് വര്‍ധിക്കുന്നതിന് കാരണമായതായി പ്രസിഡന്റ് ജാവിയര്‍ മിലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്