രാജ്യാന്തരം

പൊട്ടിത്തെറിച്ചത് ബാ​ഗിൽ കൊണ്ടുവന്ന ബോംബുകൾ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ മരണം 103 ആയി

സമകാലിക മലയാളം ഡെസ്ക്

ടെഹ്റാൻ: ഇറാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. 

രണ്ട് ബാ​ഗുകളിലാക്കി കൊണ്ടുവന്ന ബോംബുകൾ ബോംബ് റിമോർട്ട് ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് വിവരം. ചാവേർ സ്ഫോടനമാണ് നടന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. ഇന്ത്യൻ സമയം വൈകിട്ട് 4.50ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനം നടന്ന് 15 മിനിറ്റിന് ശേഷമാണ് രണ്ചാം സ്ഫോടനമുണ്ടായത്. 

ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. ചടങ്ങുകളുടെ ഭാഗമായി ശവകുടീരത്തിലേക്ക് പദയാത്ര നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കെര്‍മാനിലെ സാഹെബ് അല്‍ സമാന്‍ പള്ളിക്ക് സമീപത്തുവച്ചായിരുന്നു സ്‌ഫോടനം. ഭീകരാക്രമണമാണ് നടന്നതെന്ന് കെര്‍മാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. പുറത്തുവരുന്ന വിഡിയോയില്‍ നിരവധി മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നത് കാണാം. 

2020ലാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്. ഇറാനിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ