രാജ്യാന്തരം

ഡ്രിപ്പിന് പകരം നഴ്‌സ് കുത്തിവച്ചത് പൈപ്പ്‌വെളളം; യുഎസിലെ ആശുപത്രിയില്‍ പത്ത് പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഡ്രിപ്പ് കയറ്റുന്നതിന് പകരം നഴ്‌സ് പൈപ്പ്‌വെളളം കുത്തിവച്ചതിനെ തുടര്‍ന്ന് പത്ത് രോഗികള്‍ മരിച്ചു. യുഎസിലെ ഒറിഗണ്‍ ആശുപത്രിയിലാണ് സംഭവം. ഫെന്റനൈല്‍ ഇന്‍ട്രാവണസ് ഡ്രിപ്പുകള്‍ക്ക് പകരമാണ് നഴ്‌സ് പച്ചവെള്ളം കുത്തിവച്ചത്. 

മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ നിന്ന് മുന്‍ ജീവനക്കാരന്‍ മരുന്ന് മോഷ്ടിച്ചതായി ആശുപത്രി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. മരുന്ന് ലഭ്യതക്കുറവിന്റെ അടിസ്ഥാനത്തിലാണോ നഴ്‌സ് പച്ചവെള്ളം കുത്തിവച്ചതെന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഡ്രിപ്പിന് പകരം പച്ചവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. രോഗികളുടെ ബന്ധുക്കള്‍ ഇത് സംബന്ധിച്ച കൂടതുല്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മരിച്ചവരുടെ എണ്ണം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ബോംബ് ഭീഷണി; വിമാനത്താവളം ഉള്‍പ്പെടെ 10 ആശുപത്രികളില്‍ പൊലീസ് പരിശോധന

വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണി, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്ത കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍