രാജ്യാന്തരം

'നിരാശാജനകം'; ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്ക. ആയിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തി. 

രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നത് നിരാശപ്പെടുത്തുന്നു എന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ബംഗ്ലാ ജനതയുടെ ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയെ മാനിക്കുന്നുവെന്നും യുഎസ് അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് വിജയിച്ചു. പ്രധാനമന്ത്രി ഷേഖ് ഹസീന അഞ്ചാം വട്ടവും അധികാരത്തിലേറി. പ്രധാനപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു