രാജ്യാന്തരം

ഖലിസ്ഥാന്‍ നേതാവ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: നിഖില്‍ ഗുപ്തയ്‌ക്കെതിരായ തെളിവുകള്‍ ഹാജരാക്കണമെന്ന് യുഎസ് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ഇന്ത്യക്കാരന്‍ നിഖില്‍ ഗുപ്തക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ യുഎസ് കോടതി. നിഖില്‍ ഗുപ്തയുടെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് യു എസ് ഫെഡറല്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്. 

നിഖില്‍ ഗുപ്തയ്‌ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജനുവരി നാലിനാണ് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഉത്തരവിന്റെ തീയതി മുതല്‍ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് യുഎസ് ജില്ലാ ജഡ്ജി വിക്ടര്‍ മാരേറോ നിര്‍ദേശിച്ചിട്ടുള്ളത്. 

അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനോടൊപ്പം നിഖില്‍ ഗുപ്ത പ്രവര്‍ത്തിച്ചതായാണ് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. ഇതിനായി വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയതായും ആരോപിക്കുന്നു.

ഈ വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ന്യൂഡല്‍ഹിയിലുള്ള ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും നവംബര്‍ 29ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 52 കാരനായ ഗുപ്തയ്‌ക്കെതിരെ കൊലപാതകം, വാടകയ്ക്ക് 10 വര്‍ഷം വരെ തടവ്, ഗൂഢാലോചന, കൊലപാതകത്തിന് ഗൂഢാലോചന, 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്