പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം ഫയല്‍
രാജ്യാന്തരം

ഓസ്ട്രലിയയില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്ട്രലിയയിലെ വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപിലെ പീച്ച് ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. 20 വയസ്സുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനും 40 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉച്ചയോടെയാണ് നാല് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, നാലാമത്തെയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചതായുമാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൂന്നു പേര്‍ മെല്‍ബണിലെ താമസക്കാരായിരുന്നു.

കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വാര്‍ത്ത പങ്കുവെക്കുകയും മെല്‍ബണിലെ കോണ്‍സുലേറ്റ് ജനറല്‍ മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.

''ഓസ്ട്രേലിയയില്‍ ഹൃദയഭേദകമായ ദുരന്തം: വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപില്‍ 4 ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. മരിച്ചവരുടെ കുടുംബങ്ങളുമൊത്ത് ദുഃഖത്തില്‍ പങ്കുചേരുന്നു. ആവശ്യമായ എല്ലാ സഹായത്തിനും മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നു,'' ഇന്ത്യന്‍ എംബസി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍