റാഫയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
റാഫയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ പിടിഐ
രാജ്യാന്തരം

ഗാസയിലെ ഇസ്രയേല്‍ വംശഹത്യ തടയണം; ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ഹേഗ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ തടയണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പ്രസ്താവിക്കും. 17 ജഡ്ജിമാര്‍ അടങ്ങുന്ന പാനലാണ് ഇടക്കാല വിധി പ്രസ്താവിക്കുക.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ( ഇന്ത്യന്‍ സമയം വൈകീട്ട് 5.30 ) നാണ് വിധി പ്രസ്താവം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടി അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നു.

ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും, 1984 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രയേല്‍ ലംഘിച്ചു എന്നും ദക്ഷിണാഫ്രിക്ക ആരോപിക്കുന്നു. ഡിസംബര്‍ 29 നാണ് 84 പേജുള്ള ഹര്‍ജി ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ചത്. ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്നത് തടയാതിരിക്കാന്‍ ഇസ്രയേലിന് ഉത്തരവ് നല്‍കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നു.

വംശഹത്യ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘങ്ങളെ ഗാസയിലേക്ക് നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വംശഹത്യ ആരോപണം വളച്ചൊടിച്ചതാണെന്നും, സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നുമാണ് ഇസ്രയേല്‍ വാദം. പലസ്തീന്‍ ജനങ്ങളെയല്ല, ഹമാസിനെയാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രയേല്‍ കോടതിയില്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍