യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/  പിടിഐ ചിത്രം
രാജ്യാന്തരം

ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ബൈഡന്‍

സമകാലിക മലയാളം ഡെസ്ക്

അമ്മാന്‍: ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്ന ടവര്‍ 22 എന്ന കേന്ദ്രത്തിലുണ്ടായിരുന്നവരാണ് മരിച്ച സൈനികരെന്നും യു എസ് അറിയിച്ചു.

ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ ആരോപിച്ചു. സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ആക്രമണത്തില്‍ ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം അതിര്‍ത്തിക്ക് പുറത്തുള്ള യു എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ജോര്‍ദാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ മുന്‍പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ജീവഹാനി ഉണ്ടാകുന്നതും ആദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍; കിടിലന്‍ ലുക്കില്‍ പുതിയ പള്‍സര്‍ എഫ്250

സ്റ്റീഫനല്ല ഖുറേഷി അബ്രാം; 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് പുറത്ത്

പറന്ന്, 100 മീറ്ററും കടന്ന സിക്സുകള്‍...

'സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല'; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്