സൗദിയില്‍ ടാക്‌സി നിയമങ്ങള്‍ പരിഷ്‌കരിച്ചു
സൗദിയില്‍ ടാക്‌സി നിയമങ്ങള്‍ പരിഷ്‌കരിച്ചു  പ്രതീകാത്മക ചിത്രം
രാജ്യാന്തരം

അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തും; സൗദിയില്‍ ടാക്‌സി നിയമങ്ങള്‍ പരിഷ്‌കരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സിഡ്രൈവര്‍‍മാര്‍ക്ക് ജോലിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ സൗദി അറേബ്യ. പരിഷ്‌കരിച്ച ഓണ്‍ലൈന്‍ ടാക്‌സി നിയമങ്ങളില്‍ ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി.

പുതിയ ചട്ടപ്രകാരം ഓണ്‌ലൈന്‍ ടാക്‌സി ആപ്പ് വഴി സ്വീകരിക്കുന്ന ട്രിപ്പുകള്‍ ഒരു മാസത്തിനിടെ 5 ല്‍ കൂടുതല്‍ തവണ റദ്ദാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ജോലിയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്‌സി ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സേവന നിലവാരം ഉയര്‍ത്താനും ലക്ഷ്യം വെച്ചാണ് ഓണ്‍ലൈന്‍ ടാക്‌സി നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രിപ്പിനുള്ള യാത്രക്കാരന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും മുമ്പായി ഡ്രൈവര്‍മാര്‍ക്ക് ലക്ഷ്യസ്ഥാനം അറിയാന്‍ സാധിക്കും വിധമാണ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്. യാത്രക്കാരില്‍ നിന്നും നഷ്ടപ്പെടുന്ന ലഗേജുകളും മറ്റു സാധനങ്ങളും യാത്രക്കാര്‍ക്ക് തന്നെ തിരികെ നല്‍കുന്നതിനായി ടാക്‌സി കമ്പനികള്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും പരിഷ്‌കരിച്ച ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ; 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

കരമന അഖില്‍ വധം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍

അനായാസം കൊല്‍ക്കത്ത; മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ചു

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി