വിമാനം പറത്താന്‍ മദ്യപിച്ചെത്തി; പൈലറ്റിന് പത്ത് മാസം തടവ് ശിക്ഷ
വിമാനം പറത്താന്‍ മദ്യപിച്ചെത്തി; പൈലറ്റിന് പത്ത് മാസം തടവ് ശിക്ഷ പ്രതീകാത്മക ചിത്രം
രാജ്യാന്തരം

വിമാനം പറത്താന്‍ മദ്യപിച്ചെത്തി; പൈലറ്റിന് പത്ത് മാസം തടവ് ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മദ്യപിച്ച ശേഷം വിമാനം പറത്താന്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് പത്ത് മാസം തടവ്. സ്‌കോട്ട്‌ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനെയാണ്(63) കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി. കോടതിയില്‍ ലോറന്‍സ് റസല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണ് ഇയാളുടെ പെരുമാറ്റമെന്ന് കോടതി നിരീക്ഷിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ ഇയാള്‍ അശ്രദ്ധ കാണിച്ചയായും കോടതി പറഞ്ഞു. ശിക്ഷാകാലവധിക്ക് ശേഷം ലോറന്‍സ് റസലിന് ഡെല്‍റ്റ എയര്‍ലൈന്‍സില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്