ഉൽസവം 

ബുക്ക് വാങ്ങിയില്ലേ? അടക്ക വിറ്റിട്ട് മാങ്ങാ; ഫീസ് അടച്ചില്ലേ? മാങ്ങ വിറ്റിട്ട് അടയ്ക്ക! ഔ ബല്ലാത്ത ജാതി 

സമകാലിക മലയാളം ഡെസ്ക്

ലപ്പുറത്തെ ഒരു സ്കൂളിൽ കേൾക്കുന്ന സംഭാഷണമാണ്, 

ടീച്ചര്‍ : ബുക്ക് വാങ്ങിയില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, അടക്ക വിറ്റിട്ട് മാങ്ങാ.
ടീച്ചര്‍: ഫീസ് അടച്ചില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, മാങ്ങ വിറ്റിട്ട് അടയ്ക്ക…..

ഔ ഈ മലപ്പുറം ഭാഷ ഒരു ബല്ലാത്ത ജാതിയാണ്! ഇജ്ജ്, അനാനക്ക്, ഇച്ച്, കജ്ജ് എന്നുതുടങ്ങി ഇജ്ജ് യൌടേനു, ഇച്ച് തീരെ പയ്പ്പ് ഇല്ല എന്നിങ്ങനെ ആളെക്കുഴക്കും മലപ്പുറംകാർ. 

ഇജ്ജ് എന്നാൽ നീ എന്നാണ്. നിനക്ക് എന്ന് പറയാൻ മലപ്പുറംകാർ അനക്ക് എന്നേ പറയൂ.  'ഇജ്ജ് യൌടേനു?' എന്നുചോദിച്ചാല്‍ നീ എവിടെ ആയിരുന്നു എന്നതിനാണ് മറുപടി വേണ്ടത്. 'ഇച്ച് ബെജ്ജ' എന്ന് കനപ്പിച്ച് പറഞ്ഞാൽ അർത്ഥം എനിക്ക് സാധിക്കില്ല എന്നുതന്നെ. 

ഭക്ഷണംകഴിക്കാൻ പറഞ്ഞാലാണ് അതിനേക്കാൾ രസം. 'ഇച്ച് തീരെ പയ്പ്പ് ഇല്ല' എന്നുവരും മറുപടി, എന്നിവച്ചാൽ എനിക്ക്  തീരെ വിശപ്പ് ഇല്ല എന്നാണ്. 

പജ്ജ് -  പശു,  നെജ്ജ് - നെയ്യ് , കുജ്ജ് - കുഴി, കജ്ജ് - കൈ, പിഞ്ഞാണം - പാത്രം,  വെരുത്തം - വേദന, പിലാവ് - പ്ലാവ്, അടക്കാപഴം- പേരക്ക എന്നിങ്ങനെയൊക്കെയാണ് മലപ്പുറംകാരുടെ പ്രയോ​ഗങ്ങൾ. 
 
കുടി, പെര, പള്ള, പള്ളീ ബെരുത്തം, നെജ്ജപ്പം, ബെള്‍ത്തുള്ളി, പൈക്കള്‍, മന്‍സന്‍ തുടങ്ങി വ്യത്യസ്തമായ പല പ്രയോ​ഗങ്ങളും ഇവിടെനിന്നു കേൾക്കാം 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്