World Cup 2019

ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം, സ്‌ട്രൈക്ക് ചെയ്യാന്‍ പാടുപെട്ട് സൗത്ത് ആഫ്രിക്ക

സമകാലിക മലയാളം ഡെസ്ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം. 17 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 107 റണ്‍സ് എടുത്തു. ഓപ്പണര്‍ സൗമ്യ സര്‍ക്കാരിന്റെ മികച്ച ബാറ്റിങ്ങാണ് തുടക്കത്തില്‍ ബംഗ്ലാദേശിന് തുണയായത്. 

എട്ട് ഓവറില്‍ ഓപ്പണര്‍മാരായ സൗമ്യ സര്‍ക്കാരും തമീം ഇക്ബാലും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്‍ഗിഡിയും, കാസിഗോ റബാഡയും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്‌തെങ്കിലും ബംഗ്ലാദേശ് ഓപ്പണര്‍മാരെ കുഴയ്ക്കാനായിരുന്നില്ല. നാല് ഓവര്‍ എറിഞ്ഞ് കഴിഞ്ഞപ്പോഴേക്കും റബാഡ 34 റണ്‍സ് വിട്ടുകൊടുത്തു. 

നാല് ഓവറില്‍ 23 റണ്‍സാണ് എന്‍ഗിഡി ആദ്യ സ്‌പെല്ലില്‍ വഴങ്ങിയത്. പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്നും പിന്തുണ ലഭിക്കാത്തതും, ഔട്ട്ഫീല്‍ഡിലെ സ്പീഡും, ബാറ്റിലേക്ക് പന്ത് എത്തുന്ന വിധം ബൗണ്‍സ് ലഭിക്കുന്നതും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരെ റണ്‍സ് കണ്ടെത്താന്‍ സഹായിക്കുന്നു. എന്നാല്‍, ഒന്നാം പവര്‍പ്ലേ തുടങ്ങിയപ്പോള്‍ തന്നെ ഡുപ്ലസിസ് വരുത്തിയ ബൗളിങ് ചെയിഞ്ച് ഫലിച്ചു. തമീം ഇഖ്ബാലിലെ ആന്‍ഡിലെ മടക്കി. 29 പന്തില്‍ നിന്നും 16 റണ്‍സായിരുന്നു തമീമിന്റെ സമ്പാദ്യം. 

പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ച സൗമ്യ സര്‍ക്കാരിനെ ക്രിസ് മോറിസും മടക്കി. 30 പന്തില്‍ നിന്ന് 9 ഫോറിന്റെ അകമ്പടിയോടെ 42 റണ്‍സെടുത്താണ് സൗമ്യ ക്രീസ് വിട്ടത്. തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും സ്‌റ്റെയിന്‍ ഇല്ലാതെയാണ് സൗത്ത് ആഫ്രിക്ക ഇറങ്ങിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി