World Cup 2019

സൗത്ത് ആഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി; സ്റ്റെയ്‌നിന് ലോകകപ്പ് നഷ്ടമാകും

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ് നില്‍ക്കുന്ന സൗത്ത് ആഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കില്‍ നിന്നും മുക്തനാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഡെയില്‍ സ്റ്റെയ്‌നിന് ലോകകപ്പ് നഷ്ടമാകും. സൗത്ത് ആഫ്രിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളും സ്റ്റെയിന്‍ കളിച്ചിരുന്നില്ല. 

തോളിന് പരിക്കേറ്റ സ്റ്റെയ്‌നിന് പകരം ബ്യുറന്‍ ഹെന്‍ഡ്രിക്‌സ് ടീമിലേക്കെത്തും. പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ എന്‍ഗിഡിയും കളിക്കില്ല. പരിക്കിനെ തുടര്‍ന്ന് സ്റ്റെയ്‌നിന് ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. 

2016ല്‍ സ്റ്റെയിന്‍ തോളിന് ശസ്ത്രക്രീയയ്ക്ക് വിധേയമായിരുന്നു. പിന്നാലെ ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ സ്റ്റെയ്‌നിനെ അലട്ടിക്കൊണ്ടിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം ജനുവരിയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സ്റ്റെയ്‌നിന് പകരം ടീമിലേക്കെത്തുന്ന ഹെന്‍ഡ്രിക്‌സ്. രണ്ട് ഏകദിനങ്ങള്‍ മാത്രം കളിച്ച ഹെന്‍ഡ്രിക്‌സ് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. എന്നാല്‍ ട്വന്റി20യില്‍ ഹെന്‍ഡ്രിക്‌സ്് 16 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി