World Cup 2019

ബൂമ്ര കളി തുടങ്ങിയപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ഓപ്പണര്‍മാര്‍ തുടക്കത്തിലെ കൂടാരം കയറി; ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ ആധിപത്യം

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബൗളിങ്ങ് കരുത്ത് കാട്ടി ഇന്ത്യ. തകര്‍പ്പന്‍ ബൗളിങ്ങിമായി ബൂമ്ര എത്തിയതോടെ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. തന്റെ രണ്ടാം ഓവറില്‍ ഓപ്പണര്‍ ഹാഷിം അംലയെ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തിച്ച ബൂമ്ര, തന്റെ മൂന്നാമത്തെ ഓവറില്‍ ഡികോക്കിനെ തേര്‍ഡ് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളിലേക്കെത്തിച്ച് വീണ്ടും സൗത്ത് ആഫ്രിക്കയെ പ്രഹരിച്ചു. 

9 പന്തില്‍ നിന്നും ആറ് റണ്‍സ് എടുത്താണ് അംല മടങ്ങിയത്. ഔട്ട്‌സൈഡ് ഓഫീലേക്ക് എത്തിയ ഡെലിവറി പ്രതിരോധിക്കാന്‍  ശ്രമിച്ചെങ്കിലും അംലയുടെ കണക്കു കൂട്ടല്‍ തെറ്റിച്ച എക്‌സ്ട്രാ ബൗണ്‍സ് വില്ലനായി. പവര്‍പ്ലേ1 ല്‍ തന്നെ സൗത്ത് ആഫ്രിക്കയുടെ രണ്ട് ഓപ്പണര്‍മാരേയും ബൂമ്ര ഇതോടെ കൂടാരം കയറ്റി. ഔട്ട്‌സൈഡ് ഓഫായി എത്തിയ ബൂമ്രയുടെ ഡെലിവറിയില്‍ ലൂസ് ഷോട്ടിന് ശ്രമിച്ച ഡികോക്കിന് പിഴയ്ക്കുകയായിരുന്നു. 

തന്റെ ആദ്യ ഓവറില്‍ തന്നെ ബൂമ്ര സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ വിറപ്പിച്ചാണ് തുടങ്ങിയത്. ആ ഓവറില്‍ അവര്‍ക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രം. കളി തുടങ്ങുന്നതിന് മുന്‍പുള്ള തെളിഞ്ഞ അന്തരീക്ഷം മാറി മൂടിക്കെട്ടിയ നിലയിലേക്ക് സതാംപ്ടണിലെ അന്തരീക്ഷം മാറുന്നതിന്റെ ആനുകൂല്യം പിച്ചില്‍ നിന്നും ബൂമ്രയ്ക്ക് ലഭിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്