World Cup 2019

ധോനിയുടെ രഹസ്യങ്ങള്‍ ഓസീസ് ടീമിന് ചോര്‍ത്തി നല്‍കാന്‍ സാധ്യതയുള്ള താരം, പക്ഷേ ചെയ്യില്ലെന്ന് മൈക്ക് ഹസി

സമകാലിക മലയാളം ഡെസ്ക്

ധോനിക്ക് അധികം ദൗര്‍ബല്യങ്ങള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഞാനത് ഓസീസ് ടീമിനോട് പറയാനും പോവുന്നില്ല....ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഇന്ത്യ എത്തുമ്പോള്‍ സ്വന്തം രാജ്യത്തെ സഹായിക്കാന്‍ ധോനിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോ എന്ന ചോദ്യത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ച് മൈക്ക് ഹസിയുടെ രസകരമായ മറുപടി. 

എതിര്‍ ടീമിലെ ഓരോ കളിക്കാരെ നേരിടാനും പ്രത്യേകം പ്ലാന്‍ എല്ലാവരും തയ്യാറാക്കിയിട്ടുണ്ട്. അങ്ങനെ, ഇന്ത്യന്‍ മുന്‍ നായകനെ നേരിടാന്‍ വ്യക്തമായ പ്ലാന്‍ ഓസ്‌ട്രേലിയന്‍ ടീമും തയ്യാറാക്കിയിട്ടുണ്ടാവും. തന്റെ ശക്തിയെ കുറിച്ചുള്ള ബോധ്യമാണ് ഈ പ്രായത്തിലും ധോനിയെ കളിക്കളത്തില്‍ നിലനിര്‍ത്തുന്നതെന്നും ഹസി പറയുന്നു. 

ശക്തനായ പോരാളിയാണ് ധോനി. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മറ്റാരേക്കാളും നന്നായി ധോനിക്ക് ആത്മസംയമനം പാലിക്കാന്‍ സാധിക്കുന്നു. കണക്കു കൂട്ടി കളിക്കുന്നതില്‍ സമര്‍ത്ഥനാണ് ധോനി. സാഹചര്യത്തിന് അനുസരിച്ച് ധോനി കളിക്കുന്നു എന്ന് മാത്രമല്ല, നിലയുറപ്പിക്കുന്നതിന് സ്വയം സമയം നല്‍കുകയും ചെയ്യുന്നുണ്ട്. ഉത്തരവാദിത്വം ഏറ്റെടുത്ത് ക്രീസില്‍ നിന്ന് കളി ഫിനിഷ് ചെയ്യുകയാണ് ധോനിയുടെ ലക്ഷ്യ്‌മെന്നും മൈക്ക് ഹസി പറയുന്നു. 

ബൂമ്രയും, ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് ലോകകപ്പില്‍ നിര്‍ണായകമാവുക എന്നും ഹസി പറഞ്ഞു. ഇന്ത്യയ്ക്ക് ബ്രേക്ക് വേണ്ട സമയത്തെല്ലാം ബൂമ്ര് ബൗള്‍ ചെയ്യാന്‍ എത്തുന്നത് നമ്മള്‍ കാണേണ്ടി വരും. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം ബൂമ്രയ്ക്ക് മേലുണ്ടാവും. അത് അതിജീവിക്കാന്‍ ബൂമ്രയ്ക്ക് സാധിക്കും. ധോനിയും, ഹര്‍ദിക്കുമാണ് ക്രീസിലെങ്കില്‍ ആ സമയം ബൗള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കില്ലെന്നും മൈക്ക് ഹസി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു