World Cup 2019

1992ലും ഇതേ തുടക്കം, അപ്പോള്‍ പാകിസ്ഥാന്‍ കിരീടം ചൂടും! എങ്കില്‍ പാകിസ്ഥാന്‍ അടുത്ത മത്സരം തോല്‍ക്കും

സമകാലിക മലയാളം ഡെസ്ക്

2019 ലോകകപ്പില്‍ പാകിസ്ഥാന് മികച്ച തുടക്കമല്ല. പക്ഷേ കിരീടത്തിലേക്കെത്തിയ 1992ലെ ലോകകപ്പില്‍ കണ്ട അതേ തുടക്കമാണ് 2019 ലോകകപ്പിലും പാകിസ്ഥാന് ലഭിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്ഥാന്റെ മൂന്നാമത്തെ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് ക്രിക്കറ്റ് ലോകം ആ സാമ്യത തിരിച്ചറിഞ്ഞത്. 

ഇംഗ്ലണ്ടില്‍ മൂന്ന് മത്സരങ്ങള്‍ പാകിസ്ഥാന്‍ പിന്നിടുമ്പോള്‍ ഒരു തോല്‍വി, ഒരു ജയം, മഴ മൂലം ഉപേക്ഷിച്ച മത്സരം എന്നിങ്ങനെയാണ അവരുടെ കണക്ക്. 1992 ലോകകപ്പിലും ഇതേ തുടക്കമായിരുന്നു പാകിസ്ഥാന്. അന്ന്, ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അവര്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു. രണ്ടാമത്തെ മത്സരം സിംബാബ്വെയോട് തോറ്റു. മൂന്നാമത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. 

ഈ സാമ്യത ചൂണ്ടിക്കാട്ടി, 1992ലേത് പോലെ ഇത്തവണയും പാകിസ്ഥാന്‍ കിരീടം ചൂടുമെന്നാണ് പാക് ആരാധകരുടെ വാദം. 1992ലെ പാകിസ്ഥാന്റെ നാലാമത്തെ മത്സരം ഇന്ത്യയ്‌ക്കെതിരെ ആയിരുന്നു. അന്ന് 43 റണ്‍സിന് ഇന്ത്യയോട് പാകിസ്ഥാന്‍ തോറ്റു. 2019ല്‍, പാകിസ്ഥാന്റെ നാലാമത്തെ മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ 1992 പാകിസ്ഥാന്‍ ആവര്‍ത്തിക്കുകയാണ് എങ്കില്‍ ഓസ്‌ട്രേലിയയോട് പാകിസ്ഥാന്‍ തോല്‍ക്കും....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍