World Cup 2019

ക്രിക്കറ്റ് പ്രേമിയായ മാലിദ്വീപ് പ്രസിഡന്റിന് മോദിയുടെ സമ്മാനം, ക്രിക്കറ്റ് ബാറ്റില്‍ മറ്റൊരു സര്‍പ്രൈസും

സമകാലിക മലയാളം ഡെസ്ക്

മാലി ക്രിക്കറ്റ് പ്രേമിയാണ് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലി. ലോകകപ്പ് ആവേശത്തില്‍ ക്രിക്കറ്റ് ലോകം നില്‍ക്കുന്ന സമയം മാലീദ്വീപ് പ്രസിഡന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതും ക്രിക്കറ്റുമായി ബന്ധപ്പെട്ട സര്‍പ്രൈസ്. ക്രിക്കറ്റ് ബാറ്റായിരുന്നു സമ്മാനം...ലോകകപ്പില്‍ പോരിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ബാറ്റായിരുന്നു അത്. 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി മാലിദ്വീപിലെത്തിയത്. ക്രിക്കറ്റിലൂടെ ഒരുമിച്ച് എന്ന കുറിപ്പോടെയാണ് മാലീദ്വീപ് പ്രസിഡന്റിന് ബാറ്റ് സമ്മാനിക്കുന്ന ഫോട്ടോ മോദി പങ്കുവെച്ചത്. എന്റെ സുഹൃത്ത്, പ്രസിഡന്റ് മുഹമ്മദ് സോലി കടുത്ത ക്രിക്കറ്റ് പ്രേമിയാണ്. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒപ്പുവെച്ച ബാറ്റാണ് ഞാന്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത് എന്ന് മോദി പറയുന്നു. 

മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാലിദ്വീപ് ആദരിച്ചത്. മാലിദ്വീപുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലുകളെ വിലയിരുത്തുന്നതിനായി ഇന്ത്യന്‍ സ്ഥാപിച്ച റഡാര്‍ സംവിധാനവും മാലിദ്വീപിലെത്തിയ പ്രധാനമന്ത്രി വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)