World Cup 2019

കുല്‍ദീപിനും ചഹലിനും മാത്രമായി ഫീല്‍ഡിങ് സെഷന്‍, അവിടെ കുല്‍ദീപിനെ തകര്‍ത്ത് ചഹല്‍

സമകാലിക മലയാളം ഡെസ്ക്

ഇടംകയ്യന്‍ സ്പിന്നറാണ് കുല്‍ദീപ്. ചഹല്‍ വലംകയ്യന്‍ ബൗളറും. ഇവര്‍ രണ്ട് പേര്‍ക്ക് മാത്രമായി ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് പ്രത്യേക ഫീല്‍ഡിങ് പരിശീലനം വെച്ചു. ബൗള്‍ ചെയ്യുന്ന കൈകൊണ്ടല്ല, മറ്റേ കൈകൊണ്ട് സ്റ്റംപിലേക്ക് ഡയറക്ട് ഹിറ്റ് ചെയ്യിക്കാനായിരുന്നു പരിശീലനം. പക്ഷേ രണ്ട് സ്പിന്നര്‍മാരും പ്രതീക്ഷയ്ക്ക് വകയൊന്നും നല്‍കാതിരുന്നതോടെ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ശ്രീധറിന് തലയില്‍ കൈവെച്ച് ഇരിക്കേണ്ടി വന്നു. 

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് മുന്‍പാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഫീല്‍ഡിങ് കോച്ച് പ്രത്യേകം പരിശീലനം ഒരുക്കിയത്. രണ്ട് പേരും നോണ്‍ ബൗളിങ് കൈ ഉപയോഗിച്ചുള്ള ത്രോ പ്രയാസമേറിയതായി. പക്ഷേ തുടരെ തുടരെ ശ്രമിച്ച് ചഹല്‍ കുല്‍ദീപിനെ വെട്ടിച്ച് ഇവിടെ ജയം പിടിച്ചു. 

ലോകകപ്പില്‍ രണ്ട് കളിയില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തുകയാണ് ചഹല്‍. കുല്‍ദീപും ചഹലിന് കട്ട പിന്തുണയായി ഒപ്പമുണ്ട്. ന്യൂസിലാന്‍ഡിനെതിരെ ബൗളിങ്ങിന് പുറമെ, ഈ രണ്ട് പേരുടെ പക്കല്‍ നിന്നും തകര്‍പ്പന്‍ ഫീല്‍ഡിങ് വരുമോയെന്നാണ് ആരാധകരിപ്പോള്‍ ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍