World Cup 2019

ലോകകപ്പില്‍ മഴ കളി തുടരുന്നു; ശ്രീലങ്ക- ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌റ്റോള്‍: കനത്തമഴയെ തുടര്‍ന്ന് ലോകകപ്പിലെ ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു. രാവിലെ മുതല്‍ പെയ്യുന്ന കനത്തമഴയില്‍ ബ്രിസ്‌റ്റോളിലെ ഗ്രൗണ്ടില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. രണ്ട് തവണ അംപയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചു. തുടര്‍ന്ന് 20 ഓവര്‍ മത്സരത്തിനുളള സാധ്യതപോലും നഷ്ടപ്പെട്ടതോടെ  ടോസ് പോലും ഇടാന്‍ കഴിയാതെ മല്‍സരം ഉപേക്ഷിക്കുകയായിരുന്നു.  ഇരു ടീമുകളും ഓരോ പോയിന്റ് വീതം സ്വന്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ഇതേ ഗ്രൗണ്ടില്‍ നടന്ന പാക്കിസ്ഥാന്‍  ശ്രീലങ്ക മത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

ഇന്നത്തെ മത്സരം കൂടി ഉപേക്ഷിക്കപ്പെട്ടതോടെ ശ്രീലങ്കയ്ക്ക്  മഴ കാരണം രണ്ട് മത്സരം നഷ്ടമായി. കളിച്ച നാല് കളികളില്‍ ഒന്നില്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് വിജയിക്കാനായത്. നാലു മത്സരങ്ങളില്‍ നിന്നായി നാലു പോയന്റാണ് ശ്രീലങ്കയ്ക്കുള്ളത്.മഴയെ തുടര്‍ന്ന് ഇന്നലത്തെ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസ് മത്സരവും ഉപേക്ഷിച്ചിരുന്നു.നാളെ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ മത്സരത്തിലും മഴ വില്ലനാകുമെന്നാണ് പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം