World Cup 2019

കൂവരുതെന്ന് ആവശ്യപ്പെട്ട കോഹ് ലിയെ വിമര്‍ശിച്ചു, പൊങ്കാല കണ്ട് പേടിച്ച് ഇംഗ്ലണ്ട് മുന്‍ താരം മാപ്പ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സ്മിത്തിന് നേര്‍ക്ക് കൂവിയ ഇന്ത്യന്‍ ആരാധകരോട് കയ്യടിക്കാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ നേടുകയാണ് ഇന്ത്യന്‍ നായകന്‍.  അതിനിടയില്‍ ഇംഗ്ലണ്ട് മുന്‍ താരം നിക് കോംപ്ടന്‍ കോഹ് ലിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചെത്തിയിരുന്നു. പക്ഷേ, കോഹ് ലിയുടെ ആ നല്ല മനസിനെ വിമര്‍ശിച്ചെത്തിയ ഇംഗ്ലണ്ട് താരത്തെ ആരാധകര്‍ വെറുതെ വിട്ടില്ല. 

ഒടുവില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് നിക്. സ്മിത്തിന് നേര്‍ക്ക് കൂവിയ ഇന്ത്യന്‍ ആരാധകരോട് കയ്യടിക്കാന്‍ പറയാന്‍ എന്താണ് കോഹ് ലിക്ക് അവകാശം എന്നായിരുന്നു നിക് ചോദിച്ചത്. പണം നല്‍കിയാണ് ആരാധകര്‍ കളി കാണാന്‍ എത്തുന്നത്. ഇഷ്ടമുള്ളത് പോലെ പ്രതികരിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും നിക് അഭിപ്രായപ്പെട്ടിരുന്നു. 

നിക്കിന്റെ പ്രതികരണം വന്നതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ പൊങ്കാലയും ആരംഭിച്ചിരുന്നു. അതോടെ, കോഹ് ലിക്കെതിരായ തന്റെ പ്രതികരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് വ്യക്തമാക്കി നിക്ക് വീണ്ടും ട്വിറ്ററിലെത്തി. നല്ല ഉദ്ദേശത്തോടെയാണ് കോഹ് ലിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കമുണ്ടായത് എന്നും നിക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു