World Cup 2019

ആ ഞായറാഴ്ച ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, ഇന്ത്യയോട് തോറ്റതിന്റെ നിരാശയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് കോച്ച്‌

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയോട് തോറ്റതിന് പിന്നാലെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായി പാക് പരിശീലകന്‍ മിക്കി ആര്‍തര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരം ജയിച്ചതിന് ശേഷമായിരുന്നു പാക് പരിശീലകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 

കഴിഞ്ഞ ഞായറാഴ്ച എനിക്ക് ആത്മഹത്യ ചെയ്യണം എന്നായിരുന്നു. പക്ഷേ അത് ഒരു കളി മാത്രമാണ്. വളരെ വേഗം അങ്ങനെ സംഭവിച്ചേക്കാം. ഒരു മത്സരം തോക്കും, മറ്റൊരു മത്സരവും തോല്‍ക്കും. ഇത് ലോകകപ്പാണ്. മാധ്യമങ്ങളുടെ സൂക്ഷ്മപരിശോധനകളും, പൊതുജനങ്ങളുടെ പ്രതീക്ഷകളുമെല്ലാമുണ്ടാവും. പിന്നെ നമ്മള്‍ അതിജീവനത്തിന്റെ ഘട്ടത്തിലേക്ക് വരും. നമ്മള്‍ അവിടെ എത്തിക്കഴിഞ്ഞുവെന്നും ആര്‍തര്‍ പറയുന്നു. 

ആര്‍തറിന്റെ വാക്കുകള്‍ പക്ഷേ ചില ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല. 2007 ലോകകപ്പിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാക് കോച്ച് ബോബ് വൂള്‍മറിനെയാണ് ആര്‍തറിന്റെ വാക്കുകളിലൂടെ ഓര്‍മ വരുന്നതെന്ന് ആരാധകര്‍ പറയുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ജയത്തോടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്ഥാനായി. എന്നാല്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളും പാകിസ്ഥാന് ജയിക്കുകയും, നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്