World Cup 2019

ലോകകപ്പില്‍ മറ്റൊരു സര്‍പ്രൈസ് കൂടി, കമന്ററി ബോക്‌സില്‍ സച്ചിന്റെ അരങ്ങേറ്റം

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ആവേശം ഉയരുന്നതിന് ഇടയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മറ്റൊരു ഇന്നിങ്‌സ് കൂടി ആരംഭിക്കുകയാണ്. 2019 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ കമന്ററി ബോക്‌സില്‍ സച്ചിന്‍ അരങ്ങേറ്റം കുറിക്കും. 

മത്സരം ആരംഭിക്കുന്നതിന് മുന്‍പുള്ള ഷോയിലാണ് ക്രിക്കറ്റ് വിദഗ്ധനായി സച്ചിനെത്തുക. ഉച്ചയ്ക്ക് 1.30 മുതലുള്ള പ്രീ ഷോയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സച്ചിന്റെ പരിപാടിയുണ്ടാവും. സച്ചിന്‍ ഒപ്പണ്‍സ് എഗെയിന്‍ എന്നാണ് സച്ചിന്റെ സെഷന്റെ പേര്. ക്രിക്കറ്റ് വിദഗ്ധരായി മുന്‍ താരങ്ങള്‍ സച്ചിനൊപ്പം ഇവിടെ ചര്‍ച്ചകളില്‍ പങ്കെടുക്കും. 

ആറ് ലോകകപ്പുകള്‍ കളിച്ച സച്ചിന്റെ ലോകകപ്പില്‍ നിന്നുള്ള റണ്‍സ് സമ്പാദ്യം 2,278 റണ്‍സാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരം എന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. 2003ല്‍ 11 ഇന്നിങ്‌സില്‍ നിന്നും 673 റണ്‍സാണ് സച്ചിന്‍ വാരിക്കൂട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം