World Cup 2019

രാജ്ഞിക്ക് മുന്നില്‍ പൈജാമ ധരിച്ചെത്തിയതിന് വിമര്‍ശനം; പാക് നായകന് പിന്തുണയുമായി ഇന്ത്യന്‍ ആരാധകരും

സമകാലിക മലയാളം ഡെസ്ക്

സ്യൂട്ട് അണിഞ്ഞ് ചുറുചുറുക്കോടെയാണ്‌ ലോകകപ്പില്‍ പോരിനിറങ്ങുന്ന ടീമികളുടെ നായകന്മാര്‍ ക്യൂന്‍ എലിസബത്ത് IIനേയും ഹാരി രാജകുമാരനേയും കാണാനെത്തിയത്. പക്ഷേ അക്കൂട്ടത്തില്‍ പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദ് മാത്രം വ്യത്യസ്തനായി നിന്നു. സ്യൂട്ടിന് പകരം പാകിസ്താന്റെ പരമ്പരാഗത വസ്ത്രമായ പൈജാമ ധരിച്ചാണ് എത്തിയത്. ഇതിനെ പരിഹസിച്ച് പാക് വംശജനായ മാധ്യമപ്രവര്‍ത്തകന്‍ വന്നതോടെ കളി മാറി. 

ലുങ്കി-ബനിയന്‍ കോമ്പിനേഷനില്‍ സര്‍ഫ്രാസ് എത്താതിരുന്നതാണ് തനിക്ക് സര്‍പ്രൈസായത് എന്ന് പാക് വംശജനായ കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ തരേക് ഫതാഹ് ട്വിറ്ററില്‍ കുറിച്ചു. തരേക്കിന്റെ പ്രതികരണത്തിനെതിരെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി പാക് ക്രിക്കറ്റ് പ്രേമികള്‍ എത്തുന്നതിനൊപ്പം, പാക് നായകനെ പിന്തുണച്ച് ഇന്ത്യന്‍ ആരാധകരും എത്തുന്നു.

സ്വന്തം രാജ്യത്തിന്റെ വസ്ത്രം ധരിച്ചതില്‍ എന്താണ് പ്രശ്‌നം എന്നാണ് സര്‍ഫ്രാസിനെ പിന്തുണച്ച് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും സര്‍ഫ്രാസിന്റേത് പോലെ ഇന്ത്യന്‍ തനിമ കാണിക്കുന്ന് വസ്ത്രം ധരിക്കണമായിരുന്നു എന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി