മലയാളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് നായക വേഷങ്ങളിലൂടെ ആരാധക മനസില്‍ ഇടം നേടുകയായിരുന്നു. ഇടക്കൊരു ഗ്യാപ് വന്നെങ്കിലും ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയില്‍ വീണ്ടും നിറയുകയാണ് താരം.
പക്ഷേ തന്റെ തിരക്കുകളൊന്നും താരത്തിന്റെ വ്യക്തിജീവിതത്തെ ബാധിക്കുകയില്ല. ചിത്രീകരണ തിരക്കുകള്‍ക്കിടെ മകന് ആദം അലിയുടെ നാലാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആസിഫ് അലിയും കുടുംബവും ആഘോഷിച്ചിരുന്നു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ആസിഫ് തന്നെയാണ് മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. പാപ്പി ബര്‍ത്ത്ഡേ ആദം എന്നെഴുതിയ ഒരു 'തീം കേക്കി'ന്റെ ചിത്രവും തലയില്‍ തൊപ്പിയൊക്കെ വെച്ച് നില്ക്കുന്ന ആദമിന്റെ ചിത്രങ്ങളുമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ