സിദ്ധാര്‍ത്ഥും രണ്‍വീറും അല്ല, ആലിയ പ്രണയിക്കുന്നത് എയര്‍ടെല്‍ ഉടമ കെവിന്‍ മിത്തലിനെ

ടെലകോം ഭീമനായ എയര്‍ടെലിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ മിത്തലിന്റെ മകനും ഹൈക്ക് മെസഞ്ചറിന്റെ സ്ഥപകനുമാണ് കെവിന്‍
സിദ്ധാര്‍ത്ഥും രണ്‍വീറും അല്ല, ആലിയ പ്രണയിക്കുന്നത് എയര്‍ടെല്‍ ഉടമ കെവിന്‍ മിത്തലിനെ

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നത് താരത്തിന്റെ ആദ്യ നായകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പേരിനൊപ്പമാണ്. പിന്നീട് ഇത് രണ്‍വീര്‍ കപൂറിന്റെ പേരായി. എന്നാല്‍ ഇവരൊന്നുമല്ല ബോളിവുഡ് ക്യൂട്ട് ഗേളിന്റെ കാമുകന്‍. എയര്‍ടെല്‍ ഉടമ കവിന്‍ മിത്തലുമായി താരം പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ടെലകോം ഭീമനായ എയര്‍ടെലിന്റെ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ മിത്തലിന്റെ മകനും ഹൈക്ക് മെസഞ്ചറിന്റെ സ്ഥപകനുമാണ് കെവിന്‍. 2017 ഒക്‌റ്റോബറില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വെച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെക്കുറിച്ച് പരസ്യ പ്രസ്താവനയൊന്നും ഇരുവരും ഇറക്കിയിട്ടില്ല. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും എന്നാല്‍ ഇതിനെക്കുറിച്ച് അടുത്തൊന്നും ഇവര്‍ പരസ്യമായി പ്രതികരിക്കില്ലെന്നും അടുത്ത ബന്ധമുള്ളവര്‍ വ്യക്തമാക്കിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സ്റ്റുഡന്റ് ഓഫ് ദി ഇയറിലെ തന്റെ നായകനായെത്തിയ സിദ്ധാര്‍ഥ് മല്‍ഹോത്രയുമായി നീണ്ടനാളായി ആലിയ പ്രണയത്തിലായിരുന്നു. അതിന് ശേഷമാണ് രണ്‍വീറിന്റെ പേര് ഉയര്‍ന്നുവന്നത്. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ട് രണ്‍വീറിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com