മമ്മൂട്ടിയെ ബലാത്സംഗം ചെയ്യുമെന്ന സംവിധായകന് മിഷ്കിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന് പ്രസന്ന രംഗത്ത്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെങ്കിലും പറഞ്ഞതിനോട് വിയോജിപ്പുണ്ടെന്ന് നടന് വ്യക്തമാക്കി. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലര്‍ത്തണമെന്ന മുന്നറിയിപ്പും മിഷ്കിന് പ്രസന്ന നല്കി.
'അദ്ദേഹത്തിന്റെ ബലാത്സംഗ പരമാര്‍ശത്തില്‍ ഞാന്‍ ഏറെ അസ്വസ്ഥനാണ്. അതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലര്‍ത്തുന്നത് അത്യാവശ്യമാണ്'' പ്രസന്ന പറഞ്ഞു.
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പേരന്പ് എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ റിലീസ് വേദിയില്‍ വെച്ചാണ് മിഷ്കിന് വിവാദ പരാമര്‍ശം നടത്തിയത്. മമ്മൂട്ടിയെ പ്രശംസിക്കുന്നതിനിടെ അദ്ദേഹം ഒരു പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തേനേ എന്നാണ് സംവിധായകന് പറഞ്ഞത്. മമ്മൂട്ടി ഉള്‍പ്പടെയുള്ള പ്രമുഖരെ വേദിയില്‍ ഇരുത്തിയായിരുന്നു വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മിഷ്കിന്റെ ഏറ്റവും പുതിയ ചിത്രമായ തുപ്പറിവാളനില്‍ പ്രസന്ന ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ