ഉറപ്പിച്ചു, സണ്ണി ലിയോണി വീണ്ടും കേരളത്തിലെത്തുന്നു; മെയില്‍ തിരുവനന്തപുരത്ത്

മെയ് 26 ന് തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് താരം എത്തുന്നത്
ഉറപ്പിച്ചു, സണ്ണി ലിയോണി വീണ്ടും കേരളത്തിലെത്തുന്നു; മെയില്‍ തിരുവനന്തപുരത്ത്

മലയാളികള്‍ക്ക് ബോളിവുഡ് താരം സണ്ണി ലിയോണിനോടുള്ള സ്‌നേഹത്തിന് ഒരുവട്ടം കൊച്ചി സാക്ഷിയായതാണ്. അന്ന് മലയാളികളുടെ സ്‌നേഹത്തില്‍ ഹൃദയം നിറച്ചാണ് സണ്ണി ഇവിടം വിട്ടത്. കേരളത്തിലെ ആരാധകര്‍ക്കായി വീണ്ടും കേരളത്തിലേക്ക് വരാന്‍ തയാറെടുക്കുകയാണ് ഹോട്ട് സ്റ്റാര്‍. മെയ് 26 ന് തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് താരം എത്തുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോയിലൂടെ ഇത് അറിയിച്ചത്. 


തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയിലാണ് സണ്ണി പങ്കെടുക്കുന്നത്. കേരളത്തിലേക്ക് രണ്ടാമത് വരാന്‍ കഴിയന്നതില്‍ സന്തോഷവതിയാണെന്നും തിരുവനന്തപുരത്തുവെച്ചു നമുക്ക് കാണാമെന്നും സണ്ണി വീഡിയോയിലൂടെ പറഞ്ഞു. മൂന്ന് മണിക്കൂറുള്ള നൃത്ത പരിപാടിക്കായാണ് എത്തുന്നതെന്നും താരം വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. അന്ന് താരത്തെകാണാന്‍ വന്‍ജനാവലിയാണ് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com