ബോളിവുഡിലെ സ്നേഹസമ്പന്നരായ ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഐശ്വര്യയോടുള്ള പ്രണയം എവിടെ വച്ചാണെങ്കിലും അതുപോലെത്തന്നെ പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത ആളാണ് അഭിഷേക് ബച്ചന്. തന്റെ ഭാര്യയെക്കുറിച്ചും തങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തെ കുറിച്ചുമെല്ലാം അഭിഷേക് എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും.
ഇന്ന് ഐശ്വര്യയുടെ പിറന്നാളാണ്. ഈ പിറന്നാള്‍ ദിനത്തിലും അഭിഷേകിന് പറയാന്‍ ഒന്നു മാത്രമേയുള്ളൂ. തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം, തനിക്കേറ്റവും സന്തോഷം ലഭിക്കുന്ന ഇടം, അത് ഐശ്വര്യ തന്നെയാണ്. ഹാപ്പി പ്ലേസ് എന്ന ഹാഷ്ടാഗോടെയാണ് ഇരുവരും ഒരുമിച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അഭിഷേക് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്റെ സന്തോഷത്തിന്റെ ഇടം' എന്നാണ് അഭിഷേക് ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിനു താഴെ ആശംസകളുമായി ഇരുവരുടേയും ആരാധകരും എത്തിയിട്ടുണ്ട്. അഭിഷേകിനും മകള്‍ ആരാധ്യയ്ക്കുമൊപ്പം ഗോവയിലാണ് ഐശ്വര്യ പിറന്നാള്‍ ആഘോഷിക്കുന്നത്.
പതിനൊന്നുവര്‍ഷം മുന്‍പ് 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. വിവാഹത്തിനു ശേഷം ആരാധ്യയുടെ ജനനം. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള 'ഗുലാബ് ജാമുന്' എന്ന ചിത്രം ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ