'ഭര്‍ത്താവിന് എന്തെങ്കിലും കഴിക്കണമെങ്കില്‍ മോഹന്‍ലാലിന്റെ സിനിമ നല്ലതാണെന്ന് പറയേണ്ടിവരും'; കേരളത്തിലെ കട്ടആരാധകരെക്കുറിച്ച് സാജിദ് യാഹിയ

'മോഹന്‍ലാല്‍ ജനിച്ച ദിവസത്തില്‍ കുട്ടിക്ക് ജന്മം നല്‍കുന്നതിനായി ഒരു സ്ത്രീ അന്നേ ദിവസം സിസേറിയന് വിധേയയായി'
'ഭര്‍ത്താവിന് എന്തെങ്കിലും കഴിക്കണമെങ്കില്‍ മോഹന്‍ലാലിന്റെ സിനിമ നല്ലതാണെന്ന് പറയേണ്ടിവരും'; കേരളത്തിലെ കട്ടആരാധകരെക്കുറിച്ച് സാജിദ് യാഹിയ


മോഹന്‍ലാലിന്റ കട്ട ആരാധികയുടെ കഥയാണ് സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന മീനുകുട്ടി എന്ന കഥാപാത്രത്തെപ്പോലെ മോഹന്‍ലാലിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന നിരവധിപേര്‍ നാട്ടിലുണ്ടെന്നാണ് സംവിധായകന്‍ സാജിദ് യാഹിയ പറയുന്നത്. ഇത്തരത്തിലുള്ള കട്ട ആരാധകരെക്കുറിച്ചുള്ള കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യാഹിയ സിനിമയിലേക്ക് എത്തുന്നത്. 

മോഹന്‍ലാല്‍ ആരാധകരില്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ കേട്ടാല്‍ വിശ്വസിക്കാനാവില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. മോഹന്‍ലാല്‍ ജനിച്ച ദിവസത്തില്‍ കുട്ടിക്ക് ജന്മം നല്‍കുന്നതിനായി ഒരു സ്ത്രീ അന്നേ ദിവസം സിസേറിയന് വിധേയയായി. മോഹന്‍ലാലിന്റെ പുതിയ ചിത്രം മോശമാണെന്ന് അറിഞ്ഞാല്‍ വീട്ടില്‍ ഭക്ഷണം വെക്കാത്ത വീട്ടമ്മ വരെ ഇവിടെയുണ്ടെന്നാണ് യാഹിയ പറയുന്നത്. ഈ യുവതിയുടെ ഭര്‍ത്താവിന് ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കില്‍ ചിത്രം നല്ലതാണെന്ന് പറയേണ്ടിവരുമെന്നാണ് സംവിധായകന്‍ പറയുന്നത്. 

രജനീകാന്തിന്റെ ആരാധകരെപ്പോലുള്ളവര്‍ കേരളത്തിലുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവരെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നില്ലെന്ന് മാത്രം യാഹിയ പറഞ്ഞു. സ്ത്രീ കേന്ദ്രീകൃത ചിത്രം എടുക്കണമെന്ന ഉദ്ദേശത്തോടെയോ സ്ത്രീ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനോവേണ്ടിയല്ല പ്രധാന കഥാപാത്രമായി സ്ത്രീയെ തെരഞ്ഞെടുത്തത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലും ഒരു നടന്റെ ആരാധകനാണ്. മഞ്ജു വാര്യരുടെ ഭര്‍ത്താവായി എത്തുന്ന ഇന്ദ്രജിത്ത് കഥാപാത്രവും ഒരു മോഹന്‍ലാല്‍ ആരാധകനാണ്. യാഹിയ വ്യക്തമാക്കി. 

മഞ്ജു വാര്യരുടെ അഭിനയം കുറച്ച് ഓവറാണെന്ന് രീതിയില്‍ കമന്റുകള്‍ പറഞ്ഞവരെ യാഹിയ വിമര്‍ശിച്ചു. 'ഒരു ജോലിയുമില്ലാത്തവരാണ് മോശം പറയുന്നത്. ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് കൂടുതലും ഇത്തരത്തിലുള്ള കമന്റുകള്‍ വരുന്നത്. അവരുടെ മുഖം പുറത്തുകാണിക്കാന്‍ പറയണം. മുഖത്തു നോക്കി ഇത് പറയാന്‍ എത്ര പേര്‍ക്ക് ധൈര്യമുണ്ടെന്ന് അറിയാമല്ലോ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com