ഒടിയന്റെ റിലീസ് തടയില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ഡിവൈഎഫ്‌ഐ

 മോഹന്‍ലാല്‍ ഒടിയനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ റിലീസ് സംഘടന തടയുമെന്ന പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് ഡിവൈഎഫ്‌ഐ.
ഒടിയന്റെ റിലീസ് തടയില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ഡിവൈഎഫ്‌ഐ


തിരുവനന്തപുരം:  മോഹന്‍ലാല്‍ നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം 'ഒടിയന്റെ' റിലീസ് സംഘടന തടയുമെന്ന പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് ഡിവൈഎഫ്‌ഐ. സമൂഹമാധ്യമങ്ങളില്‍ അത്തരമൊരു സന്ദേശം വ്യാപകമായി കൈമാറപ്പെടുന്നതായി കണ്ടു. ഇത് ശരിയല്ലെന്നും അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

സംഘടനയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും ഡിവൈഎഫ്‌ഐയുടെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com