പ്രണയപൂര്‍വ്വം റണ്‍ബീറിന് ആലിയയുടെ ' യേ ദില്‍ ഹേ മുഷ്‌കില്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2018 11:53 PM  |  

Last Updated: 12th July 2018 11:53 PM  |   A+A-   |  

മുംബൈ: ബി-ടൗണിലെ പ്രിയപ്പെട്ട പ്രണയിനികള്‍ ഇപ്പോള്‍ ആലിയയും റണ്‍ബീറുമാണ്. റണ്‍ബീര്‍ കപൂറിനോട് തനിക്കൊരു ചെറിയ പ്രേമം ഉണ്ടെന്ന്  കോഫീ വിത് കരണില്‍ ആലിയ തന്നെ വെളിപ്പെടുത്തിയതോടെ പ്രണയജോഡികളെ ബി-ടൗണ്‍ ഏറ്റെടുത്തു. 

പ്രണയം തലയ്ക്ക് പിടിച്ച ആലിയ റണ്‍ബീറിന്റെ യേ ദില്‍ ഹെ മുഷ്‌കിലിലെ ' തൂ സഫര്‍  മേരാ' എന്ന പാട്ടാണ് മനിഷ് പോളിനൊപ്പം പാടിയത്. 
ബോളിവുഡില്‍ അഭിനയത്തിനൊപ്പം സുന്ദരമായി പാടുന്ന വളരെ കുറച്ച് നടിമാരില്‍ ഒരാളാണ് ആലിയ.

 

പാട്ട് അന്നേ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നുവെങ്കിലും പ്രണയരഹസ്യം ആലിയ തന്നെ പങ്കുവച്ചതോടെയാണ് ഈ പാട്ട് ആരാധകര്‍ തിരഞ്ഞ് പിടിച്ച് വൈറലാക്കിയിരിക്കുന്നത്.റണ്‍ബീറിനൊപ്പമുള്ള ബ്രഹ്മാസ്ത്ര കൂടാതെ കളങ്കും, റണ്‍വീര്‍ സിങിനൊപ്പമുള്ള സോയാ അക്തര്‍ ചിത്രവുമാണ് ആലിയയുടെ പുതിയ ചിത്രങ്ങള്‍.