എല്ലാവരെയും മനുഷ്യരായി കാണുന്നവര്‍ മലയാളികള്‍; ഈ സമൂഹത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കാമെന്ന് മമ്മൂട്ടി 

എല്ലാ വിഭാഗം ജനങ്ങളെയും മനുഷ്യരായി മാത്രം കാണുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതിന് മലയാളികള്‍ക്ക് അഭിമാനിക്കാമെന്ന് നടന്‍ മമ്മൂട്ടി
എല്ലാവരെയും മനുഷ്യരായി കാണുന്നവര്‍ മലയാളികള്‍; ഈ സമൂഹത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കാമെന്ന് മമ്മൂട്ടി 

ല്ലാ വിഭാഗം ജനങ്ങളെയും മനുഷ്യരായി മാത്രം കാണുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതിന് മലയാളികള്‍ക്ക് അഭിമാനിക്കാമെന്ന് നടന്‍ മമ്മൂട്ടി. ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയായ ദ്വയയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളും സൗന്ദര്യമത്സരവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു കേരള സമൂഹം നല്‍കുന്ന പരിഗണനയാണു ഏറ്റവും മഹത്തായ സംസ്‌കാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയ കഴിഞ്ഞ വര്‍ഷം മുതലാണ് ക്വീന്‍ ഓഫ് ദ്വയ സൗന്ദര്യ മത്സരം ആരംഭിച്ചത്. ദ്വയ അംഗങ്ങളായ പതിനാറു മോഡലുകളാണു സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. സിനിമാ രംഗത്തുനിന്നും സാമൂഹിക രംഗത്തുനിന്നുമുള്ള നിരവധി പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. മിസ് കേരള, മിസ് ഇന്ത്യ, മിസ് ഇന്റര്‍ നാഷണല്‍ എന്നീ വിഭാഗങ്ങളിലായി 16 മോഡലുകളാണു സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തത്.

സിനിമാ താരങ്ങളായ ജയസൂര്യ, അംബിക, സംവിധായകന്‍ രജ്ഞിത്ത് ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരായ സൂര്യ, ഇഷാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദ്വയ അംഗങ്ങളുടെ കലാ പരിപാടികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബ്യൂട്ടി അക്കാദമിയുടെ പ്രഖ്യാപനവും ഇതോടനുബന്ധിച്ച്  നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com