53ാം പിറന്നാളില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് അമീര്‍; ആദ്യ പോസ്റ്റിന് മുന്‍പ് രണ്ട് ലക്ഷം ഫോളോവേഴ്‌സ് 

ജന്മദിനമായതില്‍ ഇന്ന് അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍
53ാം പിറന്നാളില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് അമീര്‍; ആദ്യ പോസ്റ്റിന് മുന്‍പ് രണ്ട് ലക്ഷം ഫോളോവേഴ്‌സ് 

53ാം പിറന്നാള്‍ ആഘോഷിക്കുന്ന അമീര്‍ഖാനോടുള്ള സ്‌നേഹം ഇന്‍സ്റ്റാഗ്രാമില്‍ നിറച്ച് ആരാധകര്‍. ജന്മദിനത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന അമീര്‍ ഖാന് കുറഞ്ഞ സമയം കൊണ്ട് രണ്ട് ലക്ഷം ഫോളോവേഴ്‌സിനെയാണ് നേടിയത്. ഇന്‍സ്റ്റാഗ്രാമില്‍ അമീര്‍ ഖാന്‍ ഇതുവരെ ഒരു പോസ്റ്റ് പോലും ചെയ്തിട്ടില്ല. ജന്മദിനമായതില്‍ ഇന്ന് അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഫേയ്‌സ്ബുക്കിലും ട്വിറ്ററിലും ആക്റ്റീവായതിനാല്‍ ഇതിലൂടെയാണ് ആരാധകര്‍ താരത്തെ പിന്തുടരുന്നത്. താരത്തിന്റെ അക്കൗണ്ടിന് വെരിഫിക്കേഷന്‍ ലഭിച്ചതോടെയാണ് പിന്തുടരുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. ചൈന, തുര്‍ക്കി, തായ്വാന്‍, റഷ്യ എന്നിവിടങ്ങളിലെ ആരാധകര്‍ക്കുവേണ്ടിയാണ് അമീര്‍ഖാന്‍ ഫോട്ടോ ഷെയറിംഗ് ആപ്പില്‍ അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വിറ്ററില്‍ 23 മില്യണ്‍ ഫോളോവേഴ്‌സും ഫേയ്‌സ്ബുക്കില്‍ 15 മില്യണ്‍ ഫോളോവേഴ്‌സുമാണ് അമീറിനുള്ളത്. 

അമീറിന്റെ ഇന്‍സ്റ്റഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമീര്‍ ഖാന്‍, ഓണ്‍ ഇന്‍സ്റ്റാഗ്രാം എന്നീ ഹാഷ്ടാഗുകളാണ് വലിയരീതിയില്‍ പ്രചരിക്കുന്നത്‌. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലെ അമീറിന്റെ ലുക്കാണ് ഇന്‍സ്റ്റഗ്രാമിലെ പ്രൊഫൈല്‍ പിക്ചര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com