'ഹന്‍സിക തന്നെ പറ്റിച്ചു'; തെന്നിന്ത്യന്‍ താരസുന്ദരിക്കെതിരേ പരാതിയുമായി മാനേജര്‍

തമിഴ്‌നാട്ടിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തില്‍ ഹന്‍സികയ്‌ക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍
'ഹന്‍സിക തന്നെ പറ്റിച്ചു'; തെന്നിന്ത്യന്‍ താരസുന്ദരിക്കെതിരേ പരാതിയുമായി മാനേജര്‍

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയ്‌ക്കെതിരേ മാനേജര്‍ രംഗത്ത്. ശമ്പളം തരാതെ തന്നെ പറ്റിച്ചെന്ന് ആരോപിച്ച് താരത്തിന്റെ മാനേജറായിരുന്ന മുനുസാമിയാണ് രംഗത്തെത്തിയത്. നീണ്ടനാളായി താരത്തിന്റെ മാനേജറായി താന്‍ ജോലി നോക്കുകയായിരുന്നെന്നും എന്നാല്‍ ഇതുവരെ ശമ്പളം തന്നുതീര്‍ത്തിട്ടില്ലെന്നാണ് മുനുസ്വാമി പറയുന്നത്. 

തമിഴ്‌നാട്ടിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തില്‍ ഹന്‍സികയ്‌ക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍. സാധാരണ ഹന്‍സികയുടെ അമ്മയാണ് നടിയുടെ ഡേറ്റും പ്രതിഫലവുമെല്ലാം നോക്കുന്നത്. എന്നാല്‍ നടിക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നാണ് മുനുസ്വാമിയുടെ വാദം. ഹന്‍സിക ഇപ്പോള്‍ തുപ്പാക്കി മുനൈ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. വിക്രം പ്രഭുവാണ് ഇതില്‍ നായകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com