മോഹന്‍ലാല്‍ ഭീമനാകുമോ? 'രണ്ടാമൂഴം' വീണ്ടും കോടതിയില്‍; കേസ് നടക്കട്ടെയെന്ന് എം ടി

സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു. പക്ഷേ
മോഹന്‍ലാല്‍ ഭീമനാകുമോ? 'രണ്ടാമൂഴം' വീണ്ടും കോടതിയില്‍; കേസ് നടക്കട്ടെയെന്ന് എം ടി

കോഴിക്കോട്:  മോഹന്‍ലാല്‍ ഭീമനായി വേഷമിടാനിരുന്ന 'രണ്ടാമൂഴ' ത്തിന്റെ തിരക്കഥ  തിരികെ ലഭിക്കുന്നതിനായി എം ടി വാസുദേവന്‍നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്റെ നോവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ തിരക്കഥയില്‍ ഇനി സിനിമ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് എം ടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അനുരഞ്ജന ശ്രമങ്ങള്‍ തുടരുകയാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും അറിയിച്ചിരുന്നു. 

കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ കാര്യത്തില്‍ യാതൊരു പുരോഗതിയും കാണാത്തതിനെ തടുര്‍ന്നാണ് എം ടി തിരക്കഥ തിരികെ ആവശ്യപ്പെട്ടത്. തിരക്കഥ നല്‍കിയപ്പോള്‍ അഡ്വാന്‍സായി സ്വീകരിച്ച പണം തിരികെ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ പത്താം തിയതിയാണ് ഈ ആവശ്യമുന്നയിച്ച് എം ടി കോടതിയ സമീപിച്ചത്. എം ടിയുടെ ആവശ്യം പരിഗണിച്ച കോടതി തിരക്കഥ ഇനി സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാണ കമ്പനിയെയും വിലക്കിയിരുന്നു. 

 സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു. പക്ഷേ കേസുമായി മുന്നോട്ട് പോകുമെന്നാണ് എംടി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com