ഓട്ടോയില്‍ ജിമ്മിലേക്ക് പാഞ്ഞ് സാറാ അലി ഖാന്‍; എന്നിട്ടും വിടാതെ പാപ്പരാസികള്‍; വിഡിയോ വൈറല്‍ 

ക്യാമറ കണ്ണുകള്‍ പിന്തുടര്‍ന്നതിന്റെ നീരസം ഉണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ സാറ ശ്രമിക്കുന്നുണ്ട്
ഓട്ടോയില്‍ ജിമ്മിലേക്ക് പാഞ്ഞ് സാറാ അലി ഖാന്‍; എന്നിട്ടും വിടാതെ പാപ്പരാസികള്‍; വിഡിയോ വൈറല്‍ 

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലി ഖാന്‍ ഓട്ടോയില്‍ ജിമ്മിലെത്തിയ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓട്ടോയിലെത്തിയിട്ടും പാപ്പരാസികള്‍ പിന്നാലെ കൂടിയത് കണ്ട് അമ്പരക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാനാകുക. 

സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ടാനിയയ്‌ക്കൊപ്പമായിരുന്നു സാറാ ജിമ്മിലെത്തിയത്. ബാന്ധ്രയിലുള്ള ജിമ്മിലേക്ക് എത്തുന്നതിനിടെയാണ് താരം ക്യാമറയില്‍ കുടുങ്ങിയത്. ക്യാമറ കണ്ണുകള്‍ പിന്തുടര്‍ന്നതിന്റെ നീരസം ഉണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ സാറ ശ്രമിക്കുന്നുണ്ട്. 

ആഢംബര യാത്ര വേണ്ടെന്നുവച്ച് സാറ ഓട്ടോ റിക്ഷയില്‍ ജിമ്മിലെത്തുന്നു എന്നെല്ലാം കുറിച്ചാണ് വിഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതിനുമുന്‍പും താരം ഓട്ടോയില്‍ ജിമ്മിലെത്തിയത് വാര്‍ത്തയായിട്ടുണ്ട്. അനന്യ പാണ്ഡേയ്‌ക്കൊപ്പമായിരുന്നു അന്ന് സാറ എത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com